{"title":"1.7 Malayalam Books","description":"\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cmeta charset=\"utf-8\"\u003eThis collection brings together all the books authored by Sri Ramanacharanatirtha Swami in Malayalam language. \u003cbr\u003e\u003c\/p\u003e","products":[{"product_id":"ആത്മതീർത്ഥം-ശ്രീ-ശങ്കരാചാര്യരുടെ-ജീവിതവും-ഉപദേശങ്ങളും-ഒരു-സ്വതന്ത്ര-വേദാന്ത-കൃതി","title":"ആത്മതീർത്ഥം - ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ഉപദേശങ്ങളും (ഒരു സ്വതന്ത്ര വേദാന്ത കൃതി)","description":"\u003cp\u003e‘ആത്മതീർത്ഥം’ എന്ന ഈ പവിത്രഗ്രന്ഥം ഹിന്ദുമതത്തിന്റെ ശ്രേഷ്ഠ ആചാര്യനായ ശ്രീ ശങ്കരഭഗവത്പാദരുടെ ജീവിതത്തെയും, ഉപദേശങ്ങളെയും വിശദമായി ചുരുളഴിക്കുന്ന ഒന്നാണ്. ഇത് സാധാരണ ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചന ശൈലിയിൽ എഴുതപ്പെട്ട ഒന്നല്ല, മറിച്ച്, പ്രൗഢഗംഭീരവും തികച്ചും സ്വതന്ത്രവുമായ ഒരു വേദാന്ത ഇതിഹാസം തന്നെയാണ്. ആ വേദാന്ത കേസരിയുടെ ദിവ്യജീവിതം ഈ വിധം അനാവൃതമാവുമ്പോൾ അഗാധമായ അന്തർദർശനത്തിന്റെ മിന്നൽപ്പിണരുകൾ ഒരു സാധകന്റെ അദ്ധ്യാത്മ മാർഗ്ഗത്തെ പ്രകാശ പൂരിതമാക്കുന്നു. ഉപദേശങ്ങളുടെ ഗാംഭീര്യവും, ഗുരുവിന്റെ മഹിമയും, അന്തശാന്തിക്കുള്ള തടസ്സങ്ങൾ മാറ്റി, നമ്മുടെ യഥാർത്ഥ സ്വരൂപത്തിന്റെ ക്ഷണിക ദർശനം പ്രദാനം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003eവേദാന്തത്തെയും, അദ്ധ്യാത്മ സാധനയെയും കുറിച്ച് ഒരു പക്വിയായ സാധകന്റെ ഹൃദയത്തിൽ ഉയരുന്ന സംശയങ്ങൾ ഈ ഗ്രന്ഥവിവരണത്തിലൂടെ ലളിതമായി പരിഹരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ നിന്ന് കേദാർ വരെയുള്ള ആ ദിവ്യതീർത്ഥയാത്രയിൽ പ്രബുദ്ധനായ ഈ യതിശ്രേഷ്ഠനോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി അർപ്പണബോധമുള്ള ഒരു വായനക്കാരന് ഉണ്ടാകുന്നു. ആ ദിവ്യജീവിതത്തിൽ ആമഗ്നമാകുമ്പോൾ, ഭക്തിജ്ഞാനവൈരാഗ്യങ്ങൾ സ്വാഭാവികമായി ഹൃദയത്തിലേക്ക് ഊറിയിറങ്ങുന്നു.\u003c\/p\u003e\n\u003cp\u003eഈ ആഖ്യാനത്തിൽ ആചാര്യ ഭഗവത്പാദരുടെ ദിവ്യചരിത്രം ഒരു പ്രത്യേക വീക്ഷണ കോണിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ചരിത്രപരമായ വിശദീകരണങ്ങൾക്കുപരി ആത്മസാക്ഷാത്കാരമെന്ന പരമലക്ഷ്യത്തെ മുൻനിർത്തിയാണ് എല്ലാ ഉപാഖ്യാനങ്ങളുടെയും പശ്ചാത്തലം പ്രകാശിപ്പിച്ചിരിക്കുന്നത്. ഇത് യഥാർത്ഥത്തിൽ അദ്ധ്യാത്മ ഭാരതത്തിന്റെ കഥയാണ്, സനാതനധർമ്മത്തിന്റെ തന്നെ കഥയുമാണ്. \u003c\/p\u003e\n\u003cp\u003eഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുള്ള അമ്പതിലധികം മനോഹരമായ ചിത്രങ്ങൾ വായനയെ ആകർഷമാക്കി അതിൽ മുഴുകുന്നതിനും, ഭക്തി വർദ്ധിക്കുന്നതിനും സഹായകമാകുന്നു. ഭഗവത്പാദരുടെ കാലാതിവർത്തിയായ ഉപദേശങ്ങളും, ദിവ്യകൃതികളും, ഹൃദ്യമായി ഇഴചേർത്തിരിക്കുന്ന വിവരണത്തിനാൽ വായിക്കുന്നവർക്ക് വെറും വായനയിലുപരി ആചാര്യന്റെ പവിത്രവും സംഭവബഹുലവുമായ ജീവിതത്തിൽ ആന്തരികമായി ഭാഗഭാക്കാകാനുള്ള അവസരവും ലഭിക്കുന്നു.\u003c\/p\u003e\n\u003cp\u003eഓരോ ഹിന്ദുവും അഭിമാനത്തോടെ വായിക്കേണ്ട ഒരു ഗ്രന്ഥമാണ് ഇത്. വരും തലമുറകളെ പ്രചോദിപ്പിക്കാൻ തക്കവണ്ണം അർത്ഥപൂർണ്ണവും, അമൂല്യവുമായ ഒരു ഉപഹാരം കൂടിയാണ് ഈ കൃതി.\u003c\/p\u003e\n\u003cp\u003eAvailable in English, Malayalam, Hindi, Tamil, Kannada, French and Swedish.\u003c\/p\u003e\n\u003cp\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52797079322940,"sku":null,"price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/C17_-_Atmatirtham_-_Malayalam.png?v=1772191984"},{"product_id":"സ്വാത്മസുഖി-ഭഗവാൻ-ശ്രീ-രമണ-മഹർഷിയുടെ-ഉള്ളത്-നാർപ്പത്-എന്ന-പ്രകരണ-ഗ്രന്ഥത്തിന്-മലയാളത്തിൽ-രചിക്കപ്പെട്ട-വ്യാഖ്യാനം","title":"സ്വാത്മസുഖി (ഭഗവാൻ ശ്രീ രമണ മഹർഷിയുടെ ‘ഉള്ളത് നാർപ്പത്’ എന്ന പ്രകരണ  ഗ്രന്ഥത്തിന് മലയാളത്തിൽ രചിക്കപ്പെട്ട വ്യാഖ്യാനം)","description":"\u003cp\u003eഭഗവാൻ ശ്രീരമണമഹർഷിയുടെ ഉപദേശങ്ങളുടെ കാതൽ ഉൾക്കൊള്ളുന്ന കൃതിയാണ് ‘ഉള്ളത് നാല്പത്’ (പരമസത്യത്തെക്കുറിച്ചുള്ള നാല്പത് ശ്ലോകങ്ങൾ). ഈ രചന ആത്മാന്വേഷണത്തിൽ വ്യാപൃതനായിരിക്കുന്ന ഒരു സത്യാന്വേഷിക്ക് സമ്പൂർണ്ണവും, സുവ്യക്തവുമായ മാർഗ്ഗനിർദ്ദേശം നല്കുന്നു. ഭഗവാന്റെ പ്രബോധനത്തിന്റെ അന്തസ്സത്തയെ സ്വാംശീകരിക്കുന്നതിന് ഈ ഒരു ലഘുകൃതി പര്യാപ്തമാണ് എന്നതിൽ യാതൊരു സംശയവുമില്ല.\u003c\/p\u003e\n\u003cp\u003eഒരിക്കൽ ഒരു ഭക്തൻ ഭഗവാനോടു കൃപയ്ക്കായി പ്രാർത്ഥിച്ചപ്പോൾ മഹർഷി നല്കിയ മറുപടി, “ഉള്ളത് നാല്പത് എപ്പോഴും പാരായണം ചെയ്തുകൊണ്ടിരിക്കുക. ഒരു നാൾ അതിലെ വാക്കുകൾ മറഞ്ഞ് അതിന്റെ ലക്ഷ്യാർത്ഥമായ സാരം മാത്രം നിന്റെ ബോധസ്വരൂപത്തിൽ പ്രത്യക്ഷാനുഭവമായി  പ്രകാശിക്കും” എന്നാണ്.\u003c\/p\u003e\n\u003cp\u003eഉള്ളത് നാല്പതിന്റെ വ്യാഖ്യാനമായ ‘സ്വാത്മസുഖി എന്ന ഈ കൃതി തന്നെ സ്വയം ഗഹനമായ ബ്രഹ്മവിദ്യയെ സ്പഷ്ടീകരിക്കുന്നതാണ്. ഈ ഗ്രന്ഥം, അഗാധമായ അന്തർദർശനങ്ങളാലും, ആലങ്കാരികമായ പദപ്രയോഗ ശൈലിയാലും, ഭഗവാന്റെ ജീവിതത്തിലെ സരസവും ഹൃദയസ്പർശിയുമായ അനുഭവസ്മരണകളാലും സമ്പന്നമാണ്. ഇവയെല്ലാം തന്നെ ഒരു സാധകനെ രമണ മഹർഷിയുടെ സജീവസാന്നിധ്യം അനുഭവിപ്പിക്കുവാൻ പര്യാപ്തമാണ്. ‘സ്വാത്മസുഖി’ എന്ന പേരിനെ സാര്ത്ഥകമാക്കികൊണ്ട് ഈ ഗ്രന്ഥം ജിജ്ഞാസുവായ ഒരു സാധകന് സ്വസ്വരൂപാനന്ദം, ആത്മസുഖം അനുഭവവേദ്യമാക്കുന്നു.\u003c\/p\u003e\n\u003cp\u003eപ്രസിദ്ധീകൃതമായപ്പോൾ തന്നെ മലയാളത്തിലും തമിഴിലും വ്യാപകമായ അംഗീകാരം നേടിയ ശാശ്വത മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ വിശിഷ്ട കൃതി ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ്.\u003c\/p\u003e\n\u003cp\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52797810049340,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/C12_-_Swatmasukhi_-_Malayalam.png?v=1772191518"},{"product_id":"ആനന്ദമകരന്ദം","title":"ആനന്ദമകരന്ദം (സ്തോത്ര സമാഹാരം)","description":"\u003cp\u003eശ്രീ രമണചരണതീർത്ഥ (നൊച്ചൂർ) സ്വാമികൾ പലപ്പോഴായി എഴുതിയിട്ടുള്ള സ്തോത്രങ്ങളുടെ ഒരു സമാഹാരമാണ് ആനന്ദമകരന്ദം. ഉയർ ആദ്ധ്യാത്മികാനുഭൂതിയിൽ എഴുതപ്പെട്ടവയോ ചില പ്രത്യേക ദർശനങ്ങളുടെ ഭാവലഹരിയിൽ എഴുതപ്പെട്ടവയോ ആണ് ഇതിലെ സ്തോത്രങ്ങൾ. സൂക്ഷ്മങ്ങളും ഗഹനങ്ങളുമായ വേദാന്തവിഷയങ്ങൾ ഭക്തിരസത്തിൽ ശബ്ദഭംഗിയോടും പ്രാസഭംഗിയോടും വൃത്തനിബദ്ധമായി ഇവയിൽ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനവും ഭക്തിയും പാലും പഞ്ചസാരയുമെന്നവണ്ണം ഈ കൃതിയിൽ കലർന്നിരിക്കുന്നു.\u003c\/p\u003e\n\u003cp\u003eകളങ്കമറ്റ അദ്വൈതജ്ഞാനത്തിന്റെ പവിത്രത, ഭഗവദ് വിരഹത്തിൽ ആരംഭിച്ച് കൃപാലാഭം നേടി ആത്മനിവേദനത്തോടെയുള്ള ശരണാഗതിയിൽ സമ്പൂർണ്ണമാകുന്ന ഉദാത്തമായ പരാഭക്തി - ഇവ രണ്ടുമാണ് സ്വാമിയുടെ കൃതികളിലെ മുഖ്യസവിശേഷതകൾ. ചിത്തദ്രവീകരണം സുനിശ്ചയം സാദ്ധ്യമാക്കുന്ന ഈ ഉഭയകാവ്യചാരുത കേവലം കവികളുടെ വാഗ്വിലാസമല്ല, മറിച്ച് ഭാഷാസീമകളെ ഉല്ലംഘിക്കുന്ന ആത്മാനുഭൂതിയുടെ കൃപാതീർത്ഥമാണ്. അത് ഒരേ സമയം ഉജ്വലഗംഭീരമാണ്; അന്തശ്ശീതളദായകവുമാണ്. പരമപുരുഷാർത്ഥലക്ഷൈ്യകമാനസന്മാരായി ജീവിതം നയിക്കുന്ന അനേകായിരം പുണ്യശാലികൾ ഇന്ന് സ്വാമിയുടെ അമൃതവാണികൾക്കായി ശ്രദ്ധാപൂർവ്വം കർണ്ണപുടങ്ങള്ക്ക് പുറകിൽ ഹൃദയം ചേർത്തുവെച്ച് ശ്രോതുകാമന്മാരായി വർത്തിക്കുന്നതും ഇക്കാരണത്താൽ തന്നെ. ആ സുകൃതഹൃദയങ്ങളുടെ മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കുതിന് ഈ ഗ്രന്ഥം തീർച്ചയായും സഹായമാവും.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52798408458556,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/C07_-_Anandamakarandam-Malayalam.png?v=1772190856"},{"product_id":"ശിവാനന്ദലഹരി-ശ്രീ-രമണചരണതീർത്ഥ-നൊച്ചൂർ-സ്വാമി","title":"ശിവാനന്ദലഹരി","description":"\u003cp class=\"MsoNormal\"\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eഅദ്വൈതാത്മജ്ഞാനത്തിന് ആചാര്യനായ ശ്രീശങ്കര ഭഗവത്പാദ\u003cspan class=\"transliteration\"\u003eർ\u003c\/span\u003e പ്രസ്ഥാനത്രയഭാഷ്യവും പ്രകരണഗ്രന്ഥങ്ങളും മാത്രമല്ല\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e, \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eഅനേകം ഭക്തിസ്തോത്രകൃതികളും രചിച്ച് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. അപ്രകാരം ആചാര്യവിരചിതമായ\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e, \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eശിവഭക്തിരസം തുളുമ്പുന്ന നൂറ് ശ്ലോകങ്ങളാണ് ‘ശിവാനന്ദലഹരി\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e' \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eഎന്ന ഈ അത്യദ്ഭുതകൃതി. ജ്യോതി\u003cspan class=\"transliteration\"\u003eർ\u003c\/span\u003e\u003cspan class=\"transliteration\"\u003eലിം\u003c\/span\u003eഗക്ഷേത്രമായ ‘ശ്രീശൈല\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e'\u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eത്തിലെ മല്ലികാ\u003cspan class=\"transliteration\"\u003eർജ്ജു\u003c\/span\u003eനസ്വാമിയെ സ്തുതിക്കുന്ന ഈ കൃതി ആചാര്യസ്വാമിക\u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eൾ \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eരചിക്കുന്നതും ശ്രീശൈലത്തി\u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eൽ \u003c\/span\u003e\u003cspan style=\"font-family: Kartika, serif; font-size: 10.5pt;\"\u003eവെച്ചാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"MsoNormal\"\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eസംസ്കൃതഭാഷയിൽ വിരചിതമായ ‘ശിവാനന്ദലഹരി\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e'\u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eക്ക് ഇപ്പോൾ മലയാള ഭാഷയിൽ അതീവഹൃദ്യവും ലളിതസുന്ദരവുമായ ഒരു വിശദവ്യാഖ്യാനം ശ്രീ രമണചരണതീ\u003cspan class=\"transliteration\"\u003eർ\u003c\/span\u003e\u003cspan class=\"transliteration\"\u003eത്ഥ\u003c\/span\u003e സ്വാമികളാൽ കൈവന്നിരിക്കുന്നു. ഭഗവത്പാദരുടെ അതിസുന്ദരമായ സംസ്കൃതഭാഷയുടെ അ\u003cspan class=\"transliteration\"\u003eർ\u003c\/span\u003e\u003cspan class=\"transliteration\"\u003eത്ഥ\u003c\/span\u003eഗാംഭീര്യവും ചാരുതയും അല്പവും ചോരാതെ പദാനുപദം അ\u003cspan class=\"transliteration\"\u003eർത്ഥം\u003c\/span\u003e നല്കി ഈ കൃതിയിൽ സവിസ്തരം വ്യാഖ്യാനിച്ചിരിക്കുന്നു. അതോടൊപ്പം\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e, \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eശിവാനന്ദലഹരിയിലെ ഓരോ ശ്ലോകത്തിന്റെയും സാരാ\u003cspan class=\"transliteration\"\u003eർത്ഥം\u003c\/span\u003e പ്രകാശിപ്പിക്കുന്ന സ്വതന്ത്രശ്ലോകങ്ങ\u003c\/span\u003e\u003cspan style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\" lang=\"ML\"\u003eൾ \u003c\/span\u003e\u003cspan style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\" lang=\"ML\"\u003eചേ\u003cspan class=\"transliteration\"\u003eർത്ത്\u003c\/span\u003e ‘ശിവാനുഭൂതി സ്തവം\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e' \u003c\/span\u003e\u003cspan style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\" lang=\"ML\"\u003eഎന്ന പേരിൽ വിരചിതമായ സ്വാമിയുടെ നവീനസ്തോത്രകൃതി കൂടി ഈ വ്യാഖ്യാനഗ്രന്ഥത്തിൽ അനുബന്ധമായി ചേ\u003cspan class=\"transliteration\"\u003eർത്തി\u003c\/span\u003eട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"MsoNormal\"\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eസുമധുരമായ വ്യാഖ്യാനത്തോടൊപ്പം ശിവധ്യാനത്തിന്റെ ആഴമേറിയ തലങ്ങളിലേയ്ക്ക്\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e, \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eഭാവലഹരിയിലേയ്ക്ക് അനുവാചകരെ സ്വാമിക\u003c\/span\u003e\u003cspan style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\" lang=\"ML\"\u003eൾ \u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-language: ML;\"\u003e\u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eനയിക്കുന്നു. ചിത്തം സമാഹിതമായി\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-font-family: Mangal; mso-bidi-theme-font: minor-bidi;\"\u003e, \u003c\/span\u003e\u003cspan lang=\"ML\" style=\"font-size: 10.5pt; mso-ansi-font-size: 12.0pt; line-height: 115%; font-family: 'Kartika',serif; mso-bidi-language: ML;\"\u003eക്രമേണ ശിവാനന്ദലഹരി അനുഭവവേദ്യമാകുന്നു. നിത്യാനന്ദരസം തുളുമ്പുന്ന ശംഭുധ്യാനസരോവരമായ ഈ ഗ്രന്ഥത്തി\u003cspan class=\"transliteration\"\u003eന്റെ\u003c\/span\u003e ശ്രദ്ധാഭക്തികളോടെയുള്ള ആസ്വാദനം സംസാരപരിതാപത്തിന് മേൽ പെയ്യുന്ന ശാന്തിയുടെ കുളി\u003cspan class=\"transliteration\"\u003eർമ\u003c\/span\u003eഴയാണ്.\u003c\/span\u003e\u003cspan style=\"font-family: 'Kartika',serif; mso-bidi-language: ML;\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52801495499068,"sku":null,"price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/C04_-_Sivanandlahari_-_Malayalam.png?v=1772190595"},{"product_id":"ആത്മസാക്ഷാത്ക്കാരം-ഭഗവാൻ-ശ്രീ-രമണമഹർഷിയുടെ-ജീവിതവും-ഉപദേശങ്ങളും","title":"ആത്മസാക്ഷാത്ക്കാരം - ഭഗവാൻ ശ്രീ രമണമഹർഷിയുടെ ജീവിതവും ഉപദേശങ്ങളും","description":"\u003cp\u003eസ്വരൂപജ്ഞാനമാകുന്ന ചിദഗ്നിയെ ഉള്ളിൽ ഉണർത്തുന്ന ആശ്ചര്യപർവ്വതമെന്ന് ഋഷികളാൽ കീർത്തിക്കപ്പെട്ട അഗ്നിലിംഗം... സാക്ഷാത് ശ്രീ പരമേശ്വരൻ തന്നെ പർവ്വത ഉരുവാർന്ന് വിളങ്ങുന്നതായി പുരാണങ്ങളിൽ പ്രതിപാദിതമായ ജ്ഞാനശൈലം... ഈ തപോഭൂമിയായ അരുണാചലത്തിലാണ് ജീവന്മുക്തനായ് 54 ദിവ്യ സംവത്സരങ്ങൾ ഭഗവാൻ ശ്രീ രമണ മഹർഷി പ്രകാശിച്ചിരുന്നത്.\u003c\/p\u003e\n\u003cp\u003eഇന്ന് ആദ്ധ്യാത്മിക നഭോമണ്ഡലത്തിൽ സൂര്യശോഭയോടെ പ്രകാശിക്കുന്ന ശ്രീ രമണ മഹർഷിയുടെ അതീവപാപനമായ ഹൃദ്യചരിതവും ഉപദേശങ്ങളുമെല്ലാം മുമുക്ഷുക്കൾക്ക് പ്രചോദകവും മാർഗ്ഗനിർദ്ദേശകവുമാവുന്ന രീതിയിൽ തികഞ്ഞ ഭാവയാദാത്മ്യത്തോടെ ഈ ഗ്രന്ഥത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മഹർഷിയുടെ ഉപദേശങ്ങൾ സമ്പൂർണ്ണമായി സാക്ഷാത്കരിച്ചിട്ടുള്ള സ്വാനുഭൂതി സമ്പന്നനാണ് ഇതിന്റെ രചയിതാവ്. ജ്ഞാന-തപോനിഷ്ഠനായി വേദാന്തദർശനങ്ങൾ ശ്രുതി-യുക്തി-സ്വാനുഭവ പ്രമാണങ്ങളാൽ ജിജ്ഞാസുക്കൾക്ക് പകർന്നു നൽകുന്ന ശ്രീ രമണചരണതീർത്ഥ സ്വാമികളുടെ ഈ അമൂല്യ ഗ്രന്ഥം സത്യാന്വേഷികൾക്ക് എന്നും എവിടേയും വലിയൊരു അനുഗ്രഹമായിത്തീരുമെന്നതിൽ സംശയമില്ല.\u003c\/p\u003e\n\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003es\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52806907265340,"sku":null,"price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/ATMS-Mal-01-Final_5ba93b52-c5d8-4a51-88af-9bd01e22c6e7.png?v=1772280354"},{"product_id":"ഹസ്താമലകഗീതം","title":"ഹസ്താമലകഗീതം","description":"\u003cp\u003e“നിത്യസിദ്ധവും അനുഭൂതിമാത്രസ്വരൂപവും സർവ്വോപാധികൾക്കുമതീതമായി ആകാശംപോലെ വിളങ്ങുന്നതുമായ അനന്തമായ ആത്മാവാണ് ഞാൻ. സർവ്വഭൂതങ്ങളിലും അനുസ്യൂതമായി ‘ഞാൻ’-‘ഞാൻ’ എന്ന് സ്ഫുരിക്കുന്ന ബോധസ്വരൂപനും സമസ്തവസ്തുക്കളുടേയും സ്പർശമേൽക്കാതെ അഖണ്ഡാകാശം പോലെ സദാ ശുദ്ധമായവനും അനുഭവാനന്ദസ്വരൂപനും സദാ അപരോക്ഷനുമായ ആത്മാവാണ് ഞാൻ.”\u003c\/p\u003e\n\u003cp\u003e‘നീ ആരാണ്?’ എന്നുള്ള ശ്രീ ശങ്കരാചാര്യരുടെ അർത്ഥഗർഭവും അനുഭൂതിയെ തൊട്ടുണർത്തുന്നതുമായ ചോദ്യത്തിന് അത്രയും കാലം ജഡനായും മൂകനായും വർത്തിച്ചിരുന്ന ബാലന്റെ മറുപടി ആണ് സച്ചിദാനന്ദസ്വരൂപം തുളുമ്പുന്ന പതിനാല് ശ്ലോകങ്ങളടങ്ങിയ ഹസ്താമലകഗീതം. ‘അനുഭവാനന്ദം’ എന്ന വ്യാഖ്യാനസഹിതമുള്ള ഈ കൃതി ആത്മതത്ത്വത്തിന്റെ അതിഗംഭീരമായ ഭാവയാഥാത്മ്യത്തെ പ്രതിപാദിക്കുന്നു.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52806920307004,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/HM-Mal-01-Final.png?v=1772273552"},{"product_id":"പ്രത്യഭിജ്ഞാദീപം","title":"പ്രത്യഭിജ്ഞാദീപം","description":"\u003cp\u003eഉറങ്ങിയെഴുന്നേൽക്കുമ്പോൾ സ്വപ്നത്തി\u003cspan class=\"transliteration\"\u003eൽ\u003c\/span\u003e കണ്ട തന്റെ വ്യക്തിത്വം ആ ക്ഷണം തന്നെ മറയുകയും ജാഗ്രത്തിലുള്ള തന്റെ സ്വരൂപം അപ്പോൾത്തന്നെ സത്യമായി ജ്വലിക്കുകയും ചെയ്യുന്നതുപോലെ അനാത്മവസ്തുക്കളിലുള്ള താദാത്മ്യം ഇല്ലാതാവുകയും താൻ എന്താണോ അത് സ്വയം വിളങ്ങുകയും ചെയ്യുന്ന സദ്യോജാതമായ പ്രബോധമാണ് പ്രത്യഭിജ്ഞ.\u003c\/p\u003e\n\u003cp\u003eമനസ്സിന്ടെയോ ബുദ്ധിയുടെയോ വ്യാപാരഭൂമികളിലല്ല പ്രത്യഭിജ്ഞ ഉദയം ചെയ്യുന്നത്. 'ഞാൻ' എന്ന ബോധത്തിനെ ശ്രദ്ധിക്കുന്ന ക്ഷണത്തിൽത്തന്നെ അത് ബ്രഹ്മം എന്ന അനുഭവം ഉണ്ടാക്കുന്ന ചിത്തിന്ടെ കൃപാവിലാസമാണത്. നിഷ്കാമ്യകർമ്മാനുഷ്ഠാനാദികൾ കൊണ്ട് ശരീരാദികളിൽ നിന്നും അല്പം വേറിട്ട ശ്രദ്ധാശക്തി ഗുരുവചനത്തിന്റെ ഇടിത്തീ പോലുള്ള ആഘാതമേറ്റ് ചിദഗ്നിയായി ജ്വലിക്കുകയും ഉപാധികളെ മുഴുവൻ വിഴുങ്ങുകയും ചെയ്യുന്നു. ഈ ജ്ഞാനം അകമേ ഒരു ആത്മസ്രോതസ്സിനെ തുറന്നു വിടും. ഇതിനെയാണ് കുണ്ഡലിനിയായിട്ട് താന്ത്രികന്മാരും യോഗികളും പറയുന്നത്. ഇത് തന്നെ ചിച്ഛക്തി. ഈ സ്രോതസ്സിൽ ശ്രദ്ധ പതിച്ചാൽ സംസാരാസക്തിയുടെ മലിനജലം വറ്റിപ്പോകുകയും അമൃതാനുഭവത്തിന്റെ രസം ഊറിത്തുടങ്ങുകയും ചെയ്യുന്നു. 'ഞാൻ' എന്ന ബോധകേന്ദ്രം പരമാത്മവസ്തുവായി പ്രകാശിച്ച് തുടങ്ങുന്നു. മൃത്യു, ജനനം, വ്യാധി, ജര എന്നിവ കാനൽജലം പോലെ ബോധത്തിൽ കല്പിതങ്ങളാണെന്ന് തെളിയുന്നു.\u003c\/p\u003e\n\u003cp\u003eആത്മവിചാരാദി ജ്ഞാനസാധനകളിൽ വ്യാപൃതരായിരിക്കുന്ന അതിതീവ്ര മുമുക്ഷുക്കൾക്ക് സാധനാമാർഗ്ഗത്തിൽ അനുഗ്രഹപ്രകാശം വിതറുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ഈ പ്രത്യഭിജ്ഞാദീപം എന്നതിൽ സംശയമില്ല.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003e\u003cmeta charset=\"utf-8\"\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52808325726524,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/PRDEEP-Mal-01-Final.png?v=1772373237"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/collections\/SS-Mal-01_6ee25417-6e5b-47d2-a2a9-f9b90bfbeef6.png?v=1772266980","url":"https:\/\/www.voiceofrishis.org\/collections\/malayalam-books.oembed","provider":"Voice of Rishis","version":"1.0","type":"link"}