{"product_id":"ആത്മസാക്ഷാത്ക്കാരം-ഭഗവാൻ-ശ്രീ-രമണമഹർഷിയുടെ-ജീവിതവും-ഉപദേശങ്ങളും","title":"ആത്മസാക്ഷാത്ക്കാരം - ഭഗവാൻ ശ്രീ രമണമഹർഷിയുടെ ജീവിതവും ഉപദേശങ്ങളും","description":"\u003cp\u003eസ്വരൂപജ്ഞാനമാകുന്ന ചിദഗ്നിയെ ഉള്ളിൽ ഉണർത്തുന്ന ആശ്ചര്യപർവ്വതമെന്ന് ഋഷികളാൽ കീർത്തിക്കപ്പെട്ട അഗ്നിലിംഗം... സാക്ഷാത് ശ്രീ പരമേശ്വരൻ തന്നെ പർവ്വത ഉരുവാർന്ന് വിളങ്ങുന്നതായി പുരാണങ്ങളിൽ പ്രതിപാദിതമായ ജ്ഞാനശൈലം... ഈ തപോഭൂമിയായ അരുണാചലത്തിലാണ് ജീവന്മുക്തനായ് 54 ദിവ്യ സംവത്സരങ്ങൾ ഭഗവാൻ ശ്രീ രമണ മഹർഷി പ്രകാശിച്ചിരുന്നത്.\u003c\/p\u003e\n\u003cp\u003eഇന്ന് ആദ്ധ്യാത്മിക നഭോമണ്ഡലത്തിൽ സൂര്യശോഭയോടെ പ്രകാശിക്കുന്ന ശ്രീ രമണ മഹർഷിയുടെ അതീവപാപനമായ ഹൃദ്യചരിതവും ഉപദേശങ്ങളുമെല്ലാം മുമുക്ഷുക്കൾക്ക് പ്രചോദകവും മാർഗ്ഗനിർദ്ദേശകവുമാവുന്ന രീതിയിൽ തികഞ്ഞ ഭാവയാദാത്മ്യത്തോടെ ഈ ഗ്രന്ഥത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മഹർഷിയുടെ ഉപദേശങ്ങൾ സമ്പൂർണ്ണമായി സാക്ഷാത്കരിച്ചിട്ടുള്ള സ്വാനുഭൂതി സമ്പന്നനാണ് ഇതിന്റെ രചയിതാവ്. ജ്ഞാന-തപോനിഷ്ഠനായി വേദാന്തദർശനങ്ങൾ ശ്രുതി-യുക്തി-സ്വാനുഭവ പ്രമാണങ്ങളാൽ ജിജ്ഞാസുക്കൾക്ക് പകർന്നു നൽകുന്ന ശ്രീ രമണചരണതീർത്ഥ സ്വാമികളുടെ ഈ അമൂല്യ ഗ്രന്ഥം സത്യാന്വേഷികൾക്ക് എന്നും എവിടേയും വലിയൊരു അനുഗ്രഹമായിത്തീരുമെന്നതിൽ സംശയമില്ല.\u003c\/p\u003e\n\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003es\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52806907265340,"sku":null,"price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/ATMS-Mal-01-Final_5ba93b52-c5d8-4a51-88af-9bd01e22c6e7.png?v=1772280354","url":"https:\/\/www.voiceofrishis.org\/products\/%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a4%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ad%e0%b4%97%e0%b4%b5%e0%b4%be%e0%b5%bb-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%ae%e0%b4%b9%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82","provider":"Voice of Rishis","version":"1.0","type":"link"}