{"product_id":"സ്വാത്മസുഖി-ഭഗവാൻ-ശ്രീ-രമണ-മഹർഷിയുടെ-ഉള്ളത്-നാർപ്പത്-എന്ന-പ്രകരണ-ഗ്രന്ഥത്തിന്-മലയാളത്തിൽ-രചിക്കപ്പെട്ട-വ്യാഖ്യാനം","title":"സ്വാത്മസുഖി (ഭഗവാൻ ശ്രീ രമണ മഹർഷിയുടെ ‘ഉള്ളത് നാർപ്പത്’ എന്ന പ്രകരണ  ഗ്രന്ഥത്തിന് മലയാളത്തിൽ രചിക്കപ്പെട്ട വ്യാഖ്യാനം)","description":"\u003cp\u003eഭഗവാൻ ശ്രീരമണമഹർഷിയുടെ ഉപദേശങ്ങളുടെ കാതൽ ഉൾക്കൊള്ളുന്ന കൃതിയാണ് ‘ഉള്ളത് നാല്പത്’ (പരമസത്യത്തെക്കുറിച്ചുള്ള നാല്പത് ശ്ലോകങ്ങൾ). ഈ രചന ആത്മാന്വേഷണത്തിൽ വ്യാപൃതനായിരിക്കുന്ന ഒരു സത്യാന്വേഷിക്ക് സമ്പൂർണ്ണവും, സുവ്യക്തവുമായ മാർഗ്ഗനിർദ്ദേശം നല്കുന്നു. ഭഗവാന്റെ പ്രബോധനത്തിന്റെ അന്തസ്സത്തയെ സ്വാംശീകരിക്കുന്നതിന് ഈ ഒരു ലഘുകൃതി പര്യാപ്തമാണ് എന്നതിൽ യാതൊരു സംശയവുമില്ല.\u003c\/p\u003e\n\u003cp\u003eഒരിക്കൽ ഒരു ഭക്തൻ ഭഗവാനോടു കൃപയ്ക്കായി പ്രാർത്ഥിച്ചപ്പോൾ മഹർഷി നല്കിയ മറുപടി, “ഉള്ളത് നാല്പത് എപ്പോഴും പാരായണം ചെയ്തുകൊണ്ടിരിക്കുക. ഒരു നാൾ അതിലെ വാക്കുകൾ മറഞ്ഞ് അതിന്റെ ലക്ഷ്യാർത്ഥമായ സാരം മാത്രം നിന്റെ ബോധസ്വരൂപത്തിൽ പ്രത്യക്ഷാനുഭവമായി  പ്രകാശിക്കും” എന്നാണ്.\u003c\/p\u003e\n\u003cp\u003eഉള്ളത് നാല്പതിന്റെ വ്യാഖ്യാനമായ ‘സ്വാത്മസുഖി എന്ന ഈ കൃതി തന്നെ സ്വയം ഗഹനമായ ബ്രഹ്മവിദ്യയെ സ്പഷ്ടീകരിക്കുന്നതാണ്. ഈ ഗ്രന്ഥം, അഗാധമായ അന്തർദർശനങ്ങളാലും, ആലങ്കാരികമായ പദപ്രയോഗ ശൈലിയാലും, ഭഗവാന്റെ ജീവിതത്തിലെ സരസവും ഹൃദയസ്പർശിയുമായ അനുഭവസ്മരണകളാലും സമ്പന്നമാണ്. ഇവയെല്ലാം തന്നെ ഒരു സാധകനെ രമണ മഹർഷിയുടെ സജീവസാന്നിധ്യം അനുഭവിപ്പിക്കുവാൻ പര്യാപ്തമാണ്. ‘സ്വാത്മസുഖി’ എന്ന പേരിനെ സാര്ത്ഥകമാക്കികൊണ്ട് ഈ ഗ്രന്ഥം ജിജ്ഞാസുവായ ഒരു സാധകന് സ്വസ്വരൂപാനന്ദം, ആത്മസുഖം അനുഭവവേദ്യമാക്കുന്നു.\u003c\/p\u003e\n\u003cp\u003eപ്രസിദ്ധീകൃതമായപ്പോൾ തന്നെ മലയാളത്തിലും തമിഴിലും വ്യാപകമായ അംഗീകാരം നേടിയ ശാശ്വത മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ വിശിഷ്ട കൃതി ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ്.\u003c\/p\u003e\n\u003cp\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52797810049340,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/C12_-_Swatmasukhi_-_Malayalam.png?v=1772191518","url":"https:\/\/www.voiceofrishis.org\/products\/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%81%e0%b4%96%e0%b4%bf-%e0%b4%ad%e0%b4%97%e0%b4%b5%e0%b4%be%e0%b5%bb-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b0%e0%b4%ae%e0%b4%a3-%e0%b4%ae%e0%b4%b9%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b0%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%82","provider":"Voice of Rishis","version":"1.0","type":"link"}