Sri Ramana Maharshi Brahmavidyasrama Trust

ആത്മതീർത്ഥം - ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ഉപദേശങ്ങളും (ഒരു സ്വതന്ത്ര വേദാന്ത കൃതി)

No reviews
Price: ₹ 450.00

‘ആത്മതീർത്ഥം’ എന്ന ഈ പവിത്രഗ്രന്ഥം ഹിന്ദുമതത്തിന്റെ ശ്രേഷ്ഠ ആചാര്യനായ ശ്രീ ശങ്കരഭഗവത്പാദരുടെ ജീവിതത്തെയും, ഉപദേശങ്ങളെയും വിശദമായി ചുരുളഴിക്കുന്ന ഒന്നാണ്. ഇത് സാധാരണ ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചന ശൈലിയിൽ എഴുതപ്പെട്ട ഒന്നല്ല, മറിച്ച്, പ്രൗഢഗംഭീരവും തികച്ചും സ്വതന്ത്രവുമായ ഒരു വേദാന്ത ഇതിഹാസം തന്നെയാണ്. ആ വേദാന്ത കേസരിയുടെ ദിവ്യജീവിതം ഈ വിധം അനാവൃതമാവുമ്പോൾ അഗാധമായ അന്തർദർശനത്തിന്റെ മിന്നൽപ്പിണരുകൾ ഒരു സാധകന്റെ അദ്ധ്യാത്മ മാർഗ്ഗത്തെ പ്രകാശ പൂരിതമാക്കുന്നു. ഉപദേശങ്ങളുടെ ഗാംഭീര്യവും, ഗുരുവിന്റെ മഹിമയും, അന്തശാന്തിക്കുള്ള തടസ്സങ്ങൾ മാറ്റി, നമ്മുടെ യഥാർത്ഥ സ്വരൂപത്തിന്റെ ക്ഷണിക ദർശനം പ്രദാനം ചെയ്യുന്നു.

വേദാന്തത്തെയും, അദ്ധ്യാത്മ സാധനയെയും കുറിച്ച് ഒരു പക്വിയായ സാധകന്റെ ഹൃദയത്തിൽ ഉയരുന്ന സംശയങ്ങൾ ഈ ഗ്രന്ഥവിവരണത്തിലൂടെ ലളിതമായി പരിഹരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ നിന്ന് കേദാർ വരെയുള്ള ആ ദിവ്യതീർത്ഥയാത്രയിൽ പ്രബുദ്ധനായ ഈ യതിശ്രേഷ്ഠനോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി അർപ്പണബോധമുള്ള ഒരു വായനക്കാരന് ഉണ്ടാകുന്നു. ആ ദിവ്യജീവിതത്തിൽ ആമഗ്നമാകുമ്പോൾ, ഭക്തിജ്ഞാനവൈരാഗ്യങ്ങൾ സ്വാഭാവികമായി ഹൃദയത്തിലേക്ക് ഊറിയിറങ്ങുന്നു.

ഈ ആഖ്യാനത്തിൽ ആചാര്യ ഭഗവത്പാദരുടെ ദിവ്യചരിത്രം ഒരു പ്രത്യേക വീക്ഷണ കോണിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ചരിത്രപരമായ വിശദീകരണങ്ങൾക്കുപരി ആത്മസാക്ഷാത്കാരമെന്ന പരമലക്ഷ്യത്തെ മുൻനിർത്തിയാണ് എല്ലാ ഉപാഖ്യാനങ്ങളുടെയും പശ്ചാത്തലം പ്രകാശിപ്പിച്ചിരിക്കുന്നത്. ഇത് യഥാർത്ഥത്തിൽ അദ്ധ്യാത്മ ഭാരതത്തിന്റെ കഥയാണ്, സനാതനധർമ്മത്തിന്റെ തന്നെ കഥയുമാണ്. 

ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുള്ള അമ്പതിലധികം മനോഹരമായ ചിത്രങ്ങൾ വായനയെ ആകർഷമാക്കി അതിൽ മുഴുകുന്നതിനും, ഭക്തി വർദ്ധിക്കുന്നതിനും സഹായകമാകുന്നു. ഭഗവത്പാദരുടെ കാലാതിവർത്തിയായ ഉപദേശങ്ങളും, ദിവ്യകൃതികളും, ഹൃദ്യമായി ഇഴചേർത്തിരിക്കുന്ന വിവരണത്തിനാൽ വായിക്കുന്നവർക്ക് വെറും വായനയിലുപരി ആചാര്യന്റെ പവിത്രവും സംഭവബഹുലവുമായ ജീവിതത്തിൽ ആന്തരികമായി ഭാഗഭാക്കാകാനുള്ള അവസരവും ലഭിക്കുന്നു.

ഓരോ ഹിന്ദുവും അഭിമാനത്തോടെ വായിക്കേണ്ട ഒരു ഗ്രന്ഥമാണ് ഇത്. വരും തലമുറകളെ പ്രചോദിപ്പിക്കാൻ തക്കവണ്ണം അർത്ഥപൂർണ്ണവും, അമൂല്യവുമായ ഒരു ഉപഹാരം കൂടിയാണ് ഈ കൃതി.

Available in English, Malayalam, Hindi, Tamil, Kannada, French and Swedish.

Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.

Currently shipping only within India.

For bulk orders, either place multiple orders or contact us at publications@voiceofrishis.org