ആത്മസാക്ഷാത്ക്കാരം - ഭഗവാൻ ശ്രീ രമണമഹർഷിയുടെ ജീവിതവും ഉപദേശങ്ങളും
സ്വരൂപജ്ഞാനമാകുന്ന ചിദഗ്നിയെ ഉള്ളിൽ ഉണർത്തുന്ന ആശ്ചര്യപർവ്വതമെന്ന് ഋഷികളാൽ കീർത്തിക്കപ്പെട്ട അഗ്നിലിംഗം... സാക്ഷാത് ശ്രീ പരമേശ്വരൻ തന്നെ പർവ്വത ഉരുവാർന്ന് വിളങ്ങുന്നതായി പുരാണങ്ങളിൽ പ്രതിപാദിതമായ ജ്ഞാനശൈലം... ഈ തപോഭൂമിയായ അരുണാചലത്തിലാണ് ജീവന്മുക്തനായ് 54 ദിവ്യ സംവത്സരങ്ങൾ ഭഗവാൻ ശ്രീ രമണ മഹർഷി പ്രകാശിച്ചിരുന്നത്.
ഇന്ന് ആദ്ധ്യാത്മിക നഭോമണ്ഡലത്തിൽ സൂര്യശോഭയോടെ പ്രകാശിക്കുന്ന ശ്രീ രമണ മഹർഷിയുടെ അതീവപാപനമായ ഹൃദ്യചരിതവും ഉപദേശങ്ങളുമെല്ലാം മുമുക്ഷുക്കൾക്ക് പ്രചോദകവും മാർഗ്ഗനിർദ്ദേശകവുമാവുന്ന രീതിയിൽ തികഞ്ഞ ഭാവയാദാത്മ്യത്തോടെ ഈ ഗ്രന്ഥത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മഹർഷിയുടെ ഉപദേശങ്ങൾ സമ്പൂർണ്ണമായി സാക്ഷാത്കരിച്ചിട്ടുള്ള സ്വാനുഭൂതി സമ്പന്നനാണ് ഇതിന്റെ രചയിതാവ്. ജ്ഞാന-തപോനിഷ്ഠനായി വേദാന്തദർശനങ്ങൾ ശ്രുതി-യുക്തി-സ്വാനുഭവ പ്രമാണങ്ങളാൽ ജിജ്ഞാസുക്കൾക്ക് പകർന്നു നൽകുന്ന ശ്രീ രമണചരണതീർത്ഥ സ്വാമികളുടെ ഈ അമൂല്യ ഗ്രന്ഥം സത്യാന്വേഷികൾക്ക് എന്നും എവിടേയും വലിയൊരു അനുഗ്രഹമായിത്തീരുമെന്നതിൽ സംശയമില്ല.
Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.
Currently shipping only within India.
For bulk orders, either place multiple orders or contact us at publications@voiceofrishis.orgs