Sri Ramana Maharshi Brahmavidyasrama Trust

ആനന്ദമകരന്ദം (സ്തോത്ര സമാഹാരം)

No reviews
Price: ₹ 125.00

ശ്രീ രമണചരണതീർത്ഥ (നൊച്ചൂർ) സ്വാമികൾ പലപ്പോഴായി എഴുതിയിട്ടുള്ള സ്തോത്രങ്ങളുടെ ഒരു സമാഹാരമാണ് ആനന്ദമകരന്ദം. ഉയർ ആദ്ധ്യാത്മികാനുഭൂതിയിൽ എഴുതപ്പെട്ടവയോ ചില പ്രത്യേക ദർശനങ്ങളുടെ ഭാവലഹരിയിൽ എഴുതപ്പെട്ടവയോ ആണ് ഇതിലെ സ്തോത്രങ്ങൾ. സൂക്ഷ്മങ്ങളും ഗഹനങ്ങളുമായ വേദാന്തവിഷയങ്ങൾ ഭക്തിരസത്തിൽ ശബ്ദഭംഗിയോടും പ്രാസഭംഗിയോടും വൃത്തനിബദ്ധമായി ഇവയിൽ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനവും ഭക്തിയും പാലും പഞ്ചസാരയുമെന്നവണ്ണം ഈ കൃതിയിൽ കലർന്നിരിക്കുന്നു.

കളങ്കമറ്റ അദ്വൈതജ്ഞാനത്തിന്റെ പവിത്രത, ഭഗവദ് വിരഹത്തിൽ ആരംഭിച്ച് കൃപാലാഭം നേടി ആത്മനിവേദനത്തോടെയുള്ള ശരണാഗതിയിൽ സമ്പൂർണ്ണമാകുന്ന ഉദാത്തമായ പരാഭക്തി - ഇവ രണ്ടുമാണ് സ്വാമിയുടെ കൃതികളിലെ മുഖ്യസവിശേഷതകൾ. ചിത്തദ്രവീകരണം സുനിശ്ചയം സാദ്ധ്യമാക്കുന്ന ഈ ഉഭയകാവ്യചാരുത കേവലം കവികളുടെ വാഗ്വിലാസമല്ല, മറിച്ച് ഭാഷാസീമകളെ ഉല്ലംഘിക്കുന്ന ആത്മാനുഭൂതിയുടെ കൃപാതീർത്ഥമാണ്. അത് ഒരേ സമയം ഉജ്വലഗംഭീരമാണ്; അന്തശ്ശീതളദായകവുമാണ്. പരമപുരുഷാർത്ഥലക്ഷൈ്യകമാനസന്മാരായി ജീവിതം നയിക്കുന്ന അനേകായിരം പുണ്യശാലികൾ ഇന്ന് സ്വാമിയുടെ അമൃതവാണികൾക്കായി ശ്രദ്ധാപൂർവ്വം കർണ്ണപുടങ്ങള്ക്ക് പുറകിൽ ഹൃദയം ചേർത്തുവെച്ച് ശ്രോതുകാമന്മാരായി വർത്തിക്കുന്നതും ഇക്കാരണത്താൽ തന്നെ. ആ സുകൃതഹൃദയങ്ങളുടെ മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കുതിന് ഈ ഗ്രന്ഥം തീർച്ചയായും സഹായമാവും.

Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.

Currently shipping only within India.

For bulk orders, either place multiple orders or contact us at publications@voiceofrishis.org