Sri Ramana Maharshi Brahmavidyasrama Trust

സ്വാത്മസുഖി (ഭഗവാൻ ശ്രീ രമണ മഹർഷിയുടെ ‘ഉള്ളത് നാർപ്പത്’ എന്ന പ്രകരണ ഗ്രന്ഥത്തിന് മലയാളത്തിൽ രചിക്കപ്പെട്ട വ്യാഖ്യാനം)

No reviews
Price: ₹ 225.00

ഭഗവാൻ ശ്രീരമണമഹർഷിയുടെ ഉപദേശങ്ങളുടെ കാതൽ ഉൾക്കൊള്ളുന്ന കൃതിയാണ് ‘ഉള്ളത് നാല്പത്’ (പരമസത്യത്തെക്കുറിച്ചുള്ള നാല്പത് ശ്ലോകങ്ങൾ). ഈ രചന ആത്മാന്വേഷണത്തിൽ വ്യാപൃതനായിരിക്കുന്ന ഒരു സത്യാന്വേഷിക്ക് സമ്പൂർണ്ണവും, സുവ്യക്തവുമായ മാർഗ്ഗനിർദ്ദേശം നല്കുന്നു. ഭഗവാന്റെ പ്രബോധനത്തിന്റെ അന്തസ്സത്തയെ സ്വാംശീകരിക്കുന്നതിന് ഈ ഒരു ലഘുകൃതി പര്യാപ്തമാണ് എന്നതിൽ യാതൊരു സംശയവുമില്ല.

ഒരിക്കൽ ഒരു ഭക്തൻ ഭഗവാനോടു കൃപയ്ക്കായി പ്രാർത്ഥിച്ചപ്പോൾ മഹർഷി നല്കിയ മറുപടി, “ഉള്ളത് നാല്പത് എപ്പോഴും പാരായണം ചെയ്തുകൊണ്ടിരിക്കുക. ഒരു നാൾ അതിലെ വാക്കുകൾ മറഞ്ഞ് അതിന്റെ ലക്ഷ്യാർത്ഥമായ സാരം മാത്രം നിന്റെ ബോധസ്വരൂപത്തിൽ പ്രത്യക്ഷാനുഭവമായി  പ്രകാശിക്കും” എന്നാണ്.

ഉള്ളത് നാല്പതിന്റെ വ്യാഖ്യാനമായ ‘സ്വാത്മസുഖി എന്ന ഈ കൃതി തന്നെ സ്വയം ഗഹനമായ ബ്രഹ്മവിദ്യയെ സ്പഷ്ടീകരിക്കുന്നതാണ്. ഈ ഗ്രന്ഥം, അഗാധമായ അന്തർദർശനങ്ങളാലും, ആലങ്കാരികമായ പദപ്രയോഗ ശൈലിയാലും, ഭഗവാന്റെ ജീവിതത്തിലെ സരസവും ഹൃദയസ്പർശിയുമായ അനുഭവസ്മരണകളാലും സമ്പന്നമാണ്. ഇവയെല്ലാം തന്നെ ഒരു സാധകനെ രമണ മഹർഷിയുടെ സജീവസാന്നിധ്യം അനുഭവിപ്പിക്കുവാൻ പര്യാപ്തമാണ്. ‘സ്വാത്മസുഖി’ എന്ന പേരിനെ സാര്ത്ഥകമാക്കികൊണ്ട് ഈ ഗ്രന്ഥം ജിജ്ഞാസുവായ ഒരു സാധകന് സ്വസ്വരൂപാനന്ദം, ആത്മസുഖം അനുഭവവേദ്യമാക്കുന്നു.

പ്രസിദ്ധീകൃതമായപ്പോൾ തന്നെ മലയാളത്തിലും തമിഴിലും വ്യാപകമായ അംഗീകാരം നേടിയ ശാശ്വത മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ വിശിഷ്ട കൃതി ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ്.

Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.

Currently shipping only within India.

For bulk orders, either place multiple orders or contact us at publications@voiceofrishis.org