Sri Ramana Maharshi Brahmavidyasrama Trust

ഹസ്താമലകഗീതം

No reviews
Price: ₹ 125.00

“നിത്യസിദ്ധവും അനുഭൂതിമാത്രസ്വരൂപവും സർവ്വോപാധികൾക്കുമതീതമായി ആകാശംപോലെ വിളങ്ങുന്നതുമായ അനന്തമായ ആത്മാവാണ് ഞാൻ. സർവ്വഭൂതങ്ങളിലും അനുസ്യൂതമായി ‘ഞാൻ’-‘ഞാൻ’ എന്ന് സ്ഫുരിക്കുന്ന ബോധസ്വരൂപനും സമസ്തവസ്തുക്കളുടേയും സ്പർശമേൽക്കാതെ അഖണ്ഡാകാശം പോലെ സദാ ശുദ്ധമായവനും അനുഭവാനന്ദസ്വരൂപനും സദാ അപരോക്ഷനുമായ ആത്മാവാണ് ഞാൻ.”

‘നീ ആരാണ്?’ എന്നുള്ള ശ്രീ ശങ്കരാചാര്യരുടെ അർത്ഥഗർഭവും അനുഭൂതിയെ തൊട്ടുണർത്തുന്നതുമായ ചോദ്യത്തിന് അത്രയും കാലം ജഡനായും മൂകനായും വർത്തിച്ചിരുന്ന ബാലന്റെ മറുപടി ആണ് സച്ചിദാനന്ദസ്വരൂപം തുളുമ്പുന്ന പതിനാല് ശ്ലോകങ്ങളടങ്ങിയ ഹസ്താമലകഗീതം. ‘അനുഭവാനന്ദം’ എന്ന വ്യാഖ്യാനസഹിതമുള്ള ഈ കൃതി ആത്മതത്ത്വത്തിന്റെ അതിഗംഭീരമായ ഭാവയാഥാത്മ്യത്തെ പ്രതിപാദിക്കുന്നു.

Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.

Currently shipping only within India.

For bulk orders, either place multiple orders or contact us at publications@voiceofrishis.org